കാട്ടുപന്നികള്‍ കടയിലേക്ക് കയറാതിരിക്കാന്‍ ഷട്ടറിട്ടു; വഴുതി വീണ് യുവതിക്ക് പരിക്ക്, സംഭവം വയനാട്ടില്‍

കല്‍പറ്റ ; കാട്ടുപന്നികള്‍ ഓഫീസിലേക്ക് ഓടിക്കയറുന്നത് തടയാനായി ശ്രമിക്കുമ്പോള്‍ കാല് വഴുതി വീണ് സ്ത്രീക്ക് പരിക്കേറ്റു.സംഭവം നട്‌നത് വയനാട് കുമ്പറ്റയില്‍ രാവിലെ 11 മണിയോടെയാണ്.കുമ്പറ്റ മില്‍ക്ക് സൊസൈറ്റി ജീവനക്കാരി റസിയക്കാണ് പരിക്കേറ്റത്. റോഡിലേക്ക് കൂട്ടമായി എത്തിയ കാട്ടുപന്നികള്‍ സ്ഥാപനത്തിലേക്ക് ഓടിക്കയറുന്നത് തടയാന്‍ റസിയ ഷട്ടര്‍ ഇടാന്‍ ശ്രമിക്കുമ്പോള്‍ വഴുതി വീഴുകയായിരുന്നു. തലയ്ക്ക് മുറിവേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിവിന് ആറ് സ്റ്റിച്ച് ഇടേണ്ടി വന്നു.
അതേ സമയം കണ്ണൂരിലെ കാട്ടുപന്നി ആക്രമണത്തിലും ഒരാള്‍ക്ക് പരിക്കേറ്റു. കുറ്റൂര്‍ വെള്ളരിയാനം സ്വദേശി ജയചന്ദ്രനാണ് പരിക്കേറ്റത്. കാലിനു ഗുരുതര പരിക്കേറ്റ ഇയാളെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. റബ്ബര്‍ ടാപ്പിങ്ങിനിടെ ഇന്ന് രാവിലെ ആയിരുന്നു അക്രമണം.