!-- afp header code starts here -->
വയനാട്

വയനാട് യാത്ര; മഴയും ചുരവും വെല്ലുവിളി, വഴിയിൽ കുടുങ്ങാതിരിക്കാൻ ചില റൂട്ടുകൾ ഇതാ

കൽപ്പറ്റ: ഓണത്തിന് സഞ്ചാരികളെ വരവേൽക്കാനിരിക്കുന്ന വയനാടിന് വെല്ലുവിളിയായി മഴയും താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലും. ഓഗസ്റ്റ് 29ന് ഓണാവധി ആരംഭിച്ചതിനാൽ വയനാട്ടിലേയ്ക്ക് സഞ്ചാരികളുടെ വലിയ ഒഴുക്ക് അനുഭവപ്പെടേണ്ട സമയമാണിത്. എന്നാൽ, പ്രതികൂല സാഹചര്യങ്ങൾ വയനാട്ടിലെ ഹോട്ടൽ ബുക്കിംഗുകളെ നേരിയ തോതിൽ ബാധിച്ചതായാണ് റിപ്പോർട്ട്. വരും ദിവസങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പ് നിനില്‍ക്കുന്നില്ലെന്നതിനാൽ വയനാട്ടിലേയ്ക്ക് പോകുന്നവർക്ക് അധികം തടസ്സമില്ലാത്ത യാത്ര ചെയ്യാൻ സാധിക്കുന്ന ചില റൂട്ടുകളുണ്ട്.

വയനാട്ടിലേയ്ക്ക് പോകുന്നവരും കോഴിക്കോട് ഭാഗത്തേക്കും മറ്റും മൈസൂർ തുടങ്ങിയ ഇടങ്ങളിൽ നിന്നെത്തുന്നവരും ആശ്രയിക്കുന്നത് താമരശ്ശേരി ചുരത്തെയാണ്. എന്നാൽ, നിലവിലെ തടസങ്ങൾ ഗതാഗതത്തിരക്കിന് കാരണമാകും. ഓണാവധിക്ക് നാട്ടിലേക്ക് സ്വന്തം വണ്ടികളിലും മറ്റും എത്തുന്നവരും വഴിയിൽ കുടുങ്ങാൻ സാധ്യത നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അധികം തടസ്സമില്ലാത്ത യാത്രയ്ക്ക് താഴെ പറയുന്ന റൂട്ടുകൾ പരീക്ഷിക്കാം.

മൈസൂർ – ബത്തേരി – താളൂർ – നാടുകാണി – നിലമ്പൂർ – താമരശ്ശേരി – കോഴിക്കോട്
മൈസൂർ – മാനന്തവാടി – തരുവണ – കുറ്റ്യാടി – കോഴിക്കോട്
മൈസൂർ – മാനന്തവാടി – പേര്യ – കൂത്തുപറമ്പ് – തലശ്ശേരി – കോഴിക്കോട്
മൈസൂർ – മാനന്തവാടി – കൊട്ടിയൂർ – കൂത്തുപറമ്പ് – തലശ്ശേരി – കോഴിക്കോട്
അതേസമയം, മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡ് വഴി മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ ഒഴികെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള മറ്റ് വാഹനങ്ങള്‍ നിയന്ത്രണ വിധേയമായി കടത്തിവിടാൻ തീരുമാനമായിട്ടുണ്ട്. പൊലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ട് കടത്തിവിടും. ഈ പാത വഴി മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കുള്ള നിരോധനം തുടരാനും സ്ഥിതിഗതികള്‍ വിലയിരുത്താനായി ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗംതീരുമാനിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button