ഇരിട്ടി
ക്യാന്‍സര്‍ പ്രതിരോധ ക്യാമ്പയിനും,ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പും

ഇരിട്ടി:ഉദയ വായനശാല 50ാം വാര്‍ഷികത്തിന്റെ ഭാഗമായി വള്ളിത്തോട് എഫ്എച്ച്‌സിയും ഉദയഗിരി കുടുംബശ്രീയും സംയുക്തമായി ഉദയഗിരിയില്‍ ക്യാന്‍സര്‍ പ്രതിരോധ ക്യാമ്പയിനും,ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പും നടത്തി.പായം പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ന്റിംഗ് കമിറ്റി ചെയ്യപേഴ്‌സണ്‍ വി പ്രമീള ഉദ്ഘാടനം ചെയ്തു. വാര്‍ഡുമെമ്പറും വായനശാല സെക്രട്ടറിയുമായ ബിജു കോങ്ങാടന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ കെ.എന്‍ പത്മാവതി,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനോജ് സി കുറ്റിയാനി സ്വാഗതം പറയുകയും , സ്മിത രജിത്ത്. ഹിമ വിനീഷ് . മോളി ജോര്‍ജ്എന്നിവര്‍ സംസാരിച്ചു.മെഡിക്കല്‍ ഓഫീസര്‍ ഡോ.നിട്ടു തോമസ്,ഹണി,മിനിഷ എന്നിവര്‍ ക്ലാസ്സെടുത്തു.