വയനാട്

വയനാട്ടില്‍ യുഡിഎഫിന്റെ കളക്‌ട്രേറ്റ് ഉപരോധത്തില്‍ സംഘര്‍ഷം ; ജീവനക്കാരെ ഉള്ളിലേക്ക് കയറ്റിവിട്ടില്ല

മാനന്തവാടി: ചൂരല്‍മല ദുരന്തത്തിനിരയായവരുടെ പുനരധിവാസം ആവശ്യപ്പെട്ട് യുഡിഎഫ് നടത്തിയ കളക്‌ട്രേറ്റ് ഉപരോധത്തില്‍ സംഘര്‍ഷം. ജീവനക്കാരെ കളക്‌ട്രേറ്റിന്റെ ഉള്ളിലേക്ക് കടത്തിവിടാതെ തടഞ്ഞു. കളക്ട്രേറ്റിന്റെ ഗേറ്റുകള്‍ വളഞ്ഞ്, ജീവനക്കാരെ ഉള്ളിലേക്ക് കടത്തിവിടാതെയുള്ള യുഡിഎഫ് ഉപരോധം. പുനരധിവാസത്തില്‍ വീഴ്ച ആരോപിച്ച് യുഡിഎഫ് രാപ്പകല്‍ സമരം നടത്തിയിരുന്നു.


ചില ജീവനക്കാര്‍ കളക്ടേറ്റിന് ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ജീവനക്കാരന്‍ കളക്ടറേറ്റില്‍ കടന്നെന്നാരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ കളക്ടറേറ്റ് വളപ്പ് ചാടിക്കടന്നു. ഒരു ജീവനക്കാരനെയും കളക്ടറേറ്റിനകത്തു കയറ്റാന്‍ സമ്മതിക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു. പൊലീസ് സമരവേദിയിലെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയതോടെ നേതാക്കളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന വാഹനത്തിന് മുന്നിൽ കയറിയും പ്രതിഷേധ പ്രകടനം നടന്നു. ഒരു ജീവനക്കാരനെയും കളക്ടറേറ്റിനകത്ത് കയറ്റാൻ സമ്മതിക്കില്ലെന്ന് നേതാക്കൾ പറഞ്ഞു.


10 സെന്റ് ഭൂമിയെങ്കിലും ഓരോ കുടുംബത്തിനും നല്‍കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. ഏഴ് സെന്റ് എന്നത് സര്‍ക്കാര്‍ തന്നെയെടുത്ത തീരുമാനം ആണെന്നും ദുരന്തത്തിനിരയായവരുമായി അക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിക്കിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടന്നുവരുന്നത്. ദുരന്തബാധിതരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button