വയനാട്
യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ കണ്ണൂര്‍ ജില്ലാ ലീഡര്‍ഷിപ്പ് ക്യാമ്പും വയനാട് ദുരിതാശ്വാസ ഫണ്ട് വിതരണവും

വയനാട്:യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ കണ്ണൂര്‍ ജില്ലാ ലീഡര്‍ഷിപ്പ് ക്യാമ്പും വയനാട് ദുരിതാശ്വാസ ഫണ്ട് വിതരണവും വയനാട് പടിഞ്ഞാറെതറയില്‍ നടന്നു.യുഎംസി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി എഫ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.ജില്ല വര്‍ക്കിംങ് പ്രസിഡന്റ് ഷിനോജ് നരിതൂക്കില്‍ അധ്യക്ഷത വഹിച്ചു.ജില്ല ജനറല്‍ സെക്രട്ടറി ബുഷ്‌റ ചിറക്കല്‍,യുഎംസി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ എം ബഷീര്‍,സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ മനോഹരന്‍ പയ്യന്നൂര്‍,സിനോജ് മാക്‌സ്,ജില്ല വൈസ് പ്രസിഡന്റ് ഷാജി ടി പി,ട്രഷറര്‍ ജേക്കബ് ചോലമറ്റം എന്നിവര്‍ സംസാരിച്ചു.