കേരള ഗ്രാമീൺ ബാങ്ക് കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിന് ഡിജിറ്റൽ ഇൻ്ററാക്ടീവ് ബോർഡ് സമർപ്പിച്ചു.

കേരള ഗ്രാമീൺ ബാങ്ക് കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിന് ഡിജിറ്റൽ ഇൻ്ററാക്ടീവ് ബോർഡ് സമർപ്പിച്ചു. ക്ലാസ്സ്മുറികളിലെ പഠനം കൂടുതൽ ഫലപ്രദവും ആസ്വാദ്യകരവുമാക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ പാനലും നിയോ ടെക് ക്ലാസ്സ്മുറികളിലെ അനുബന്ധ സജ്ജീകരണങ്ങളുമാണ് സി.എസ്.ആർ ഫണ്ടിൽ ഉൾപ്പെടുത്തി ബാങ്ക് സ്കൂളിന് സംഭാവന നൽകിയത്. സ്കൂളിൻ്റെ സുവർണ്ണ ജൂബിലി ആഘോഷ പദ്ധതികളിൽ ഉൾപ്പെടുത്തിയ പ്രധാന പദ്ധതികളിലൊന്നായ ക്ലാസ്സ്മുറി നവീകരണത്തിൻ്റെ ഭാഗമായി ഇതിനകം തന്നെ രണ്ട് നിയോ ടെക് ക്ലാസ്സ് മുറികൾ ഹൈസ്കൂൾ വിഭാഗത്തിൽ സജ്ജീകരിച്ചു. സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ കേരള ഗ്രാമീൺ ബാങ്ക് കണ്ണൂർ റീജിയണൽ മാനേജർ നന്ദകുമാർ റ്റി.വി മുഖ്യാതിഥിയായിരുന്നു. സ്കൂൾ മാനേജർ ഫാ. സജി പുഞ്ചയിൽ, ഗ്രാമീൺ ബാങ്ക് നീണ്ടുനോക്കി ബ്രാഞ്ച് മാനേജർ ജിൽസൺ ജെയിംസ്, അസിസ്റ്റൻ്റ് മാനേജർ പ്രവീണ,സ്കൂൾ പ്രിൻസിപ്പാൾ തോമസ് എം.യു,ഹെഡ്മാസ്റ്റർ തോമസ് കുരുവിള,സ്റ്റാഫ് സെക്രട്ടറി സുനീഷ് പി. ജോസ് എന്നിവർ പ്രസംഗിച്ചു.