india

ദില്ലിയെ നടുക്കി വീണ്ടും ക്രൂര കൊലപാതകം. പത്ത് വയസുകാരിയെ കൂട്ട ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തി

ദില്ലി: ദില്ലിയെ നടുക്കി വീണ്ടും ക്രൂര കൊലപാതകം. പത്ത് വയസുകാരിയെ കൂട്ട ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍. രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ദില്ലി ജില്ലയിലെ നരേലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഇന്നലെ രാത്രി ഒൻപതരയോടെ കളിക്കാൻ പുറത്ത് പോയ മകളെ കാണാനില്ലെന്ന് അച്ഛൻ ദില്ലി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് അയല്‍വാസികളെ ചോദ്യം ചെയ്തതിൽ പ്രദേശവാസിയായ യുവാവിനെ രാത്രി പെൺകുട്ടിക്കൊപ്പം കണ്ടതായി മൊഴി ലഭിച്ചു.

പ്രദേശത്ത് നടത്തിയ പരിശോധനയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തലയ്ക്ക് ​ഗുരുതര പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. പിന്നാലെ നരേല സ്വദേശികളായ രാഹുല്‍, ദേവ്ദത്ത് എന്നീ യുവാക്കളെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. രാഹുലിന് ഇരുപതും ദേവ്ദത്തിന് മുപ്പതുമാണ് പ്രായം.

തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, കൂട്ടബലാൽസം​ഗം എന്നിവകുപ്പുകൾ കൂടാതെ പോക്സോ വകുപ്പു പ്രകാരമുള്ള കുററങ്ങളും പെൺകുട്ടിയുടെ അച്ഛന്റെ പരാതിപ്രകാരം പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പെൺകുട്ടിയുടെ വസ്ത്രങ്ങളടക്കം ഫോറൻസിക് പരിശോധനയ്ക്കയച്ചു. കൂടുതൽ പേർ കുററകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button