യു എം സി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ലീഡർഷിപ്പ് കാമ്പയിനും വയനാട് ദുരിതാശ്വാസ ഫണ്ട് വിതരണവും നടക്കും

കണ്ണൂർ: യു എം സി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ലീഡർഷിപ്പ് കാമ്പയിനും വയനാട് ദുരിതാശ്വാസ ഫണ്ട് വിതരണവും ഫെബ്രുവരി 25 ചൊവ്വാഴ്ച രാവിലെ 10 30 ന് വയനാട് പടിഞ്ഞാറത്തറയിലെ മോനാർഡാ റിസോർട്ട് ഹാളിൽ വച്ച് നടക്കും. യു എം സി ജില്ലാ ജനറൽ സെക്രട്ടറി ബുഷറ ചിറക്കൽ സ്വാഗതം പറയുന്ന ചടങ്ങിൽ ജില്ല വർക്കിംഗ് പ്രസിഡണ്ട് ഷിനോജ് നരിതൂക്കിൽ അധ്യക്ഷത വഹിക്കുകയും സംസ്ഥാന ജനറൽ സെക്രട്ടറി ടി എഫ് സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. തുടർന്ന് മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ബാബു വിന് ധനസഹായ വിതരണം കൈമാറുകയും ചെയ്യും. യു എം സി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആലിക്കുട്ടി ഹാജി, കെ എം ബഷീർ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ മനോഹരൻ പയ്യന്നൂർ, സിനോജ് മാക്സ് ജില്ലാ വൈസ് പ്രസിഡണ്ട് ടി പി ഷാജി, എന്നിവർ ആശംസകൾ അറിയിക്കുകയും ജില്ലാ ട്രഷറർ ജേക്കബ് ചോലമറ്റം നന്ദി പറയുകയും ചെയ്യും.