തലശ്ശേരി

കാപ്പാ പ്രതി പിടിയിൽ

തലശേരി: കാപ്പാ നിയമപ്രകാരം നാടുകടത്തിയ പ്രതിനിയമം ലംഘിച്ചതിന് പോലീസ് പിടിയിലായി. എരഞ്ഞോളി പഞ്ചായത്ത് ഓഫീസിനു സമീപത്തെ എൻ.പി.ജിതേഷ് കുമാറിനെ (45)യാണ് തലശേരി എസ്.ഐ.വി.വി.ദീപ്‌തിയും സംഘവും പിടികൂടിയത്. കണ്ണൂർ റേഞ്ച്ഡിഐജിയുടെ ഇക്കഴിഞ്ഞ ഒക്ടോബർ 21 ലെ ഉത്തരവ് പ്രകാരം 23 മുതൽ 6 മാസത്തേക്ക് കാപ്പാ നിയമപ്രകാരം പ്രതിയെ നാടുകടത്തിയതായിരുന്നു. നിയമം ലംഘിച്ച് ഇന്നലെ വൈകുന്നേരം 5.45 മണിക്ക് തലശേരി കുട്ടി മാക്കുൾ എന്ന സ്ഥലത്ത് എത്തുകയും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button