Kerala
ഖത്തർ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഈസ സാഹിബ് അന്തരിച്ചു
ഖത്തർ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഈസ സാഹിബ് അന്തരിച്ചു
ഖബറടക്കം ഇന്ന് രാത്രി 7.00 മണിക്ക് ഖത്തറിലെ അബൂഹമൂർ ഖബർ സ്ഥാനിൽ നടക്കും.

കെഎംസിസി ഖത്തർ സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് കെ മുഹമ്മദ് ഈസ (70) ഖത്തറിൽ അന്തരിച്ചു.
ഖബറടക്കം ഇന്ന് രാത്രി 7.00 മണിക്ക് ഖത്തറിലെ അബൂഹമൂർ ഖബർ സ്ഥാനിൽ നടക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിലും മത – സാമൂഹിക രംഗത്തും കലാ – സാംസ്കാരിക മേഖലകളിലും നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു മുഹമ്മദ് ഈസ.
തിരുവനന്തപുരം സിഎച്ച് സെന്റർ വൈസ് പ്രസിഡണ്ടും, പെരിന്തൽമണ്ണ സിഎച്ച് സെന്റർ ട്രഷറർ, ചൂലൂർ സിഎച്ച് സെന്റർ വൈസ് ചെയർമാൻ തുടങ്ങിയ നിരവധി ജീവകാരുണ്യ സ്ഥാപനങ്ങളുടെ പ്രധാന ഭാരവാഹിത്വം വഹിച്ചു വരികയായിരുന്നു.
ഭാര്യ : നസീമ, മക്കൾ : നൗഫൽ മുഹമ്മദ് ഈസ, നാദിർ ഈസ, നമീർ ഈസ, റജില, മരുമകൻ : ആസാദ്.