kannur

പാതിവില തട്ടിപ്പിലെ ഇരകൾ കണ്ണൂരിൽ സമരത്തിലേക്ക്

പാതിവിലയ്ക്ക് സാധനങ്ങൾ നൽ കാമെന്ന് പറഞ്ഞ് പണം തട്ടിയ സംഭവത്തിൽ തട്ടിപ്പിനിരയായവർ കണ്ണൂരിൽ സമരത്തിലേക്ക്. കളക്ടറേറ്റിലേക്ക് മാർച്ച് അടക്കമുള്ള പ്രതിഷേധ പരിപാടികളാണ് നടത്തുക. പ്രതി അനന്തു കൃഷ്ണനെ കണ്ണൂരിൽ എത്തിച്ച് ചോദ്യം ചെയ്യണമെന്നും പരാതി നല്‌കിയിട്ടും ജില്ലാ കോഓർഡിനേറ്റർ മോഹനനെതിരെയും പ്രമോട്ടർമാരായ രാജാമണി, പുഷ്പജൻ, റീന, സക്കീന, രതീഷ്, രേഷ്‌മ എന്നിവർക്കെതിരെയും പോലീസ് കേസെടുക്കാത്തതിൽ പ്രതിഷേധിച്ചുമാണ് തട്ടിപ്പിനിരയായവർ സമരം നടത്താനൊരുങ്ങുന്നത്.

ജില്ലാ കോ- ഓർഡിനേറ്റർക്കെതിരെയും പ്രമോർട്ടർമാർക്കെതിരെയുമാണ് ജില്ലാ കളക്ടർക്കും കമ്മീഷണർക്കും ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും പരാതി നൽകിയത്. എന്നാൽ, പ്രമോട്ടർമാരിൽ ഒരാളായ രാജാമണിക്കെതിരെ ചക്കരക്കല്ല് പോലീസിൽ മാത്രമാണ് കേസെടുത്തത്.

കളക്‌ടർക്കും കമ്മീഷണർക്കും പരാതി നൽകിയിട്ടും ഇതുവരെ പ്രമോട്ടർമാരെയും കോ -ഓർഡിനേറ്ററെയും ചോദ്യം ചെയ്യാൻ പോലും പോലീസ് തയാറായിട്ടില്ലെന്ന് തട്ടിപ്പിനിരയായവർ ആരോപിച്ചു.

പോലീസിനോട് ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ ഇക്കാര്യം ചോദിച്ചപ്പോൾ ചോദ്യം ചെയ്യലിന് വിളിപ്പിച്ചെന്നും എന്നാൽ, ഒരാൾ മാത്രമാണ് സ്റ്റേഷനിൽ ഹാജരായതെന്ന മറുപടിയാണ് പോലീസ് നൽകിയതെന്ന് തട്ടിപ്പി നിരയായവർ പറയുന്നു.

നിലവിൽ നല്കിയ പണം തിരികെ കിട്ടാൻ വേണ്ട നടപടികൾ എടുക്കണമെന്നാവശ്യപ്പെട്ട് ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button