Kerala
മുല്ലപ്പെരിയാർ അണക്കെട്ട്, കേരളത്തിന്റെ വാദം സുപ്രീംകോടതി വീണ്ടും പരിഗണിക്കും

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കേരളത്തിന്റെ വാദം സുപ്രീംകോടതി വീണ്ടും പരിഗണിക്കും. പാട്ടക്കരാർ പുനഃപരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ് ഈ മാസം 30ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നത്.
മുല്ലപ്പെരിയാർ അണക്കെട്ടിന് സമീപം കേരളം നിർമിക്കുന്ന മെഗാ കാർപാർക്ക് പദ്ധതിയെ 1886ലെ പാട്ടക്കരാർ ഉയർത്തി തമിഴ്നാട് ചോദ്യം ചെയ്തിരുന്നു. സ്ഥലം തങ്ങളുടേതാണെന്നാണ് തമിഴ്നാടിന്റെ വാദം. എന്നാൽ സർവേ ഓഫ് ഇന്ത്യ സുപ്രീംകോടതിയിൽ നൽകിയ റിപ്പോർട്ടിൽ സ്ഥലം കേരളത്തിന്റേതാണെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്നാണ് 138 വർഷം പഴക്കമുള്ള പാട്ടക്കരാർ പുനഃപരിശോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടത്.