Kerala
എംവിഡി ഉദ്യോഗസ്ഥരുടെ വീടുകളില്‍ നിന്ന് 15 ലക്ഷം രൂപയുടെ പണമിടപാട് രേഖകള്‍ പിടിച്ചെടുത്ത് വിജിലന്‍സ്

എംവിഡി ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 15 ലക്ഷം രൂപയുടെ പണമിടപാട് രേഖകള്‍ പിടിച്ചെടുത്തു. എംവിഐ, എഎംവിഐ ഉദ്യോഗസ്ഥരുടെ വീട്ടില്‍ നിന്നാണ് രേഖകള്‍ കണ്ടെത്തിയത്. എറണാകുളത്തെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. വാളയാര്‍ ചെക്ക് പോസ്റ്റിലെ കൈക്കൂലിയുമായി ബന്ധപ്പെട്ടായിരുന്നു ഇന്നലെ പരിശോധന നടന്നത്.