ഇരിട്ടി
പറവകൾക്കൊരു പാന പാത്രമൊരുക്കി എസ്.കെ.എസ്.എസ്.എഫ്

വേനൽ ചൂടിൽ ആശ്വാസമായി പറവകൾക്ക് പാന പാത്രമൊരുക്കി എസ്.കെ.എസ്.എസ്.എഫ്. പുന്നാട് പ്രദേശത്തെ 100 വീടുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിലെ മരങ്ങൾക്ക് മുകളിലും മറ്റു സ്ഥലങ്ങളിലുമായി കുടിവെള്ള സൗകര്യം ഒന്നാം ഘട്ടം പാന പാത്രം ഒരുക്കുന്നത്. വേനൽ ശക്തമായതോടെ പറവകൾക്ക് പാന പാത്രങ്ങൾ ഒരുക്കി കുടിക്കാൻ ശുദ്ധജലം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
പുന്നാട് പുറപ്പാറയിൽ നടന്ന പരിപാടി ഇരിട്ടി നഗരസഭ കൗൺസിലർ സമീർ പുന്നാട് ഉദ്ഘാടനം ചെയ്തു. കെ ഫായിസ് മാസ്റ്റർ അധ്യക്ഷനായി. അബ്ദുൽ ഗഫൂർ മൗലവി, ഷറഫുദ്ദീൻ മൗലവി, പി.വി.സി മായൻ ഹാജി, കെ.കെ യൂസുഫ് ഹാജി, എം.പി മുഹമ്മദ്, എം.പി സലിം, ടി.പി സലീം, പി.വി ഫവാസ് സംബന്ധിച്ചു.