NATIONAL

കേരളത്തിന് അഭിനന്ദനം, സാമ്പത്തിക സർവെ റിപ്പോർട്ടിൽ ചർച്ചയായി കേരളത്തിലെ ‘തദ്ദേശ സുസ്ഥിര വികസന ലക്ഷ്യങ്ങൾ’

ദില്ലി: കേന്ദ്ര ബജറ്റ് 2025 ന് മുന്നോടിയായുള്ള സാമ്പത്തിക സർവെ റിപ്പോർട്ടിൽ കേരളത്തിന് അഭിനന്ദനം. തദ്ദേശ ഭരണ സ്ഥാപനങ്ങൾ വഴി സുസ്ഥിര വികസന ലക്ഷ്യങ്ങൾ നടപ്പാക്കുന്നത് ചൂണ്ടികാട്ടിയാണ് സാമ്പത്തിക സർവെ റിപ്പോർട്ട് കേരളത്തെ അഭിനന്ദിച്ചിരിക്കുന്നത്. അതേസമയം സ്വകാര്യ മേഖലയിലെ ജോലി സമയത്തിലടക്കം വലിയ മാറ്റങ്ങൾ നിർദ്ദേശിച്ചുള്ളതാണ് ഇത്തവണത്തെ സാമ്പത്തിക സർവെ റിപ്പോർട്ട്.


ജോലി സമയത്തിൽ ആവശ്യം അനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകണമെന്നും ഓവർടൈം നിയമത്തിൽ മാറ്റം വേണമെന്നുമടക്കമുള്ള കാര്യങ്ങളാണ് സർവെ മുന്നോട്ടുവച്ചിരിക്കുന്നത്. ആഴ്ചയിൽ 48 മണിക്കൂർ ജോലി എന്നത് കണക്കാക്കുന്നതിലടക്കം ഇളവുകൾ നൽകണം. തൊഴിലാളികൾക്ക് കൂടുതൽ വരുമാനം കിട്ടാൻ വഴിയൊരുക്കണം. സ്ഥാപനങ്ങൾക്ക് അവശ്യ ഘട്ടങ്ങളിൽ കൂടുതൽ സമയം തൊഴിൽ എടുപ്പിക്കാനാകണമെന്നും സാമ്പത്തിക സർവെ ആവശ്യപ്പെടുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button