പർദ ധരിച്ചെത്തി ജ്വല്ലറിയി ൽനിന്ന് സ്വർണവള കവർന്നു; കണ്ണൂരിൽ 50കാരി കസ്റ്റഡി യിൽ
കണ്ണൂർ: പർദ ധരിച്ചെത്തി ജ്വല്ലറിയിൽനി ന്ന് ഒന്നരപവൻ്റെ സ്വർണവള മോഷ്ടിച്ച എളയാവൂർ സ്വദേശിനിയെ കണ്ണൂർ ടൗ ൺ പോലീസ് കസ്റ്റഡിയിലെടുത്തു. എള യാവൂർ സ്വദേശിനിയായ 50 കാരിയെ യാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഡിസംബർ 31 ന് ഉച്ചയ്ക്ക് 1.30 നായിരുന്നുകേസിനാസ്‌പദമായ സംഭവം.ജ്വല്ല റി ജീവനക്കാരൻ കെ. സജേഷിന്റെ പരാ തിയിലാണ് പോലീസ് കേസെടുത്തത്. പ ർദ ധരിച്ച് സ്വർണം വാങ്ങാനെന്ന വ്യാ ജേനയെത്തി ജീവനക്കാരുടെ കണ്ണുവെ ട്ടിച്ച് സ്വർണവള കവർന്ന് രക്ഷപ്പെടുക യായിരുന്നു.
സ്വർണത്തിൽ കുറവുവന്നതോടെ ജീവ നക്കാർ സിസിടിവി പരിശോധിച്ചപ്പോഴാ ണ് ഇവർ വള ബാഗിൽ ഇട്ട് പുറത്തേക്ക് പോകുന്നത് കണ്ടത്. ഇന്നലെ വീണ്ടും ജ്വ ല്ലറിയിൽ സ്വർണം വാങ്ങാനെന്ന് പറ ഞ്ഞ് എത്തിയ 50 കാരിയെ ജീവനക്കാർ തിരിച്ചറിഞ്ഞതോടെ പോലീസിൽ അറി യിക്കുകയായിരുന്നു. തുടർന്ന് കണ്ണൂർ ടൗൺ പോലീസെത്തി കസ്റ്റഡിയിൽ എ ടുത്തു.
പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. നഗരത്തിലെ വി വിധ ജ്വല്ലറിയിൽ സമാനമായ രീതിയിൽ മോഷണം നടത്തിയിട്ടുണ്ടെന്നും 50 തു കാരി കസ്റ്റഡിയിലായതോടെ നിരവധി ജ്വല്ലറിയിൽനിന്നു പരാതികൾ വന്നിട്ടു ണ്ടെന്നും പോലീസ് പറഞ്ഞു.