മട്ടന്നൂർ

ലോക പാലിയേറ്റീവ് ദിനത്തിൽസ്റ്റുഡൻ്റ് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ യൂണിറ്റുമായി പുന്നാട് സഹചാരി പാലിയേറ്റീവ് കെയർ

മട്ടന്നൂർ: ആതുര സേവന രംഗത്ത് ഒരു പതിറ്റാണ്ടിലധികമായി പ്രവർത്തിക്കുന്ന പുന്നാട് എസ്.കെ.എസ്.എസ്.എഫ് സഹചാരിയുടെ കീഴിൽ ഒരു പുത്തൻ പദ്ധതിക്ക് തുടക്കം. പരിചരണത്തിൽ ഇരിട്ടി നഗരസഭ പരിധിയിലെ 100 ലധികം കിടപ്പ് രോഗികൾക്ക് ആശ്വാസമാകുന്ന സഹചാരി പെയിൻ ആൻഡ് പാലിയേറ്റീവ് വീട്ടിൽ ഒറ്റപ്പെട്ടവർക്കും കൂടെ സഹായമില്ലാത്തവർക്കും തണലായാണ് ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് സ്റ്റുഡൻ്റ് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ യൂണിറ്റ് ആരംഭിച്ചത്. അവധി ദിവസങ്ങളിൽ വീട്ടിലെത്തി കിടപ്പ് രോഗികൾക്കൊപ്പം ചിലവഴിക്കുകയാണ് പദ്ധതിയുടെ ഒന്നാം ഘട്ടം നടത്തുന്നത്. സഹചാരി സ്റ്റുഡൻ്റ് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ യൂണിറ്റ് ലോഞ്ചിങ് അഡ്വ. സണ്ണി ജോസഫ് എം.എൽ എ നിർവ്വഹിച്ചു. ഹോം കെയർ യൂണിറ്റ്, മാസാന്ത മെഡിസിൻ വിതരണം, ക്ലിനിക്ക്, വിദ്യാഭ്യാസ യൂണിറ്റ്, നിർധന രോഗികൾക്ക് വിവിധ സഹായങ്ങൾ എന്നിവയും സഹചാരി റിലീഫ് സെല്ലിന് കീഴിൽ നടന്നു വരുന്നുണ്ട്.പുന്നാട് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രമുഖ ജീവ കാരുണ്യ പ്രവർത്തകൻ എം അമർഷാൻ സ്റ്റുഡൻ്റ് പാലിയേറ്റീവ് ഐ ഡി കാർഡ് വിതരണം നടത്തി. കെ ഫായിസ് മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി. ഗഫൂർ പുന്നാട് ക്ലാസിന് നേതൃത്വം നൽകി. നഗരസഭ കൗൺസിലർ സമീർ പുന്നാട്, റഷീദ് ഫൈസി പൊറോറ,
മൊയ്തു ദാരിമി, കെ.കെ യൂസഫ് ഹാജി, പി.വി സി മായൻ ഹാജി, എം.പി സലീം, നാഷണൽ ഇബ്രാഹിം, അബ്ദു സത്താർ, എം.സി അബ്ദുൽ ഗഫൂർ, റസാക്ക് ഫൈസി, അബ്ദുറഹ്മാൻ, സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button