ശബരിമലയിൽ തിരക്കിനിടയിൽ രക്ഷിതാക്കളെ കൈവിട്ടുപോയ മാളികപ്പുറത്തിന് രക്ഷകരായി കണ്ണൂരിലെഎക് സൈസ് ഉദ്യാഗസ്ഥർ

ശബരിമല സന്നിധാന അയ്യപ്പ ദർശനത്തിന് എത്തിയ മാളികപ്പുറത്തിന് തിരക്കിനിടയിൽ പെട്ട് രക്ഷിതാക്കളെ കൈവിട്ടപ്പോൾ രക്ഷകരായി എത്തിയത് എക്സൈസ് ഉദ്യോഗസ്ഥർ. നീലിമലക്ക് സമീപം മരച്ചുവട്ടിൽ വിതുമ്പി കരയുകയായിരുന്ന 7 വയസുകാരിയെ ആശ്വസിപ്പിച്ച് ചേർത്ത് പിടിച്ച് രക്ഷിതാക്കളെ അന്വേഷിച്ചിറങ്ങുകയായിരുന്നു.
കുട്ടിയുടെ കൈയിൽ കെട്ടിയ ടാഗിലെ ഫോൺ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ വല്യച്ചനായ ശങ്കർ എന്നവരുടെ കൂടെയായിരുന്നു ഇഷിത എന്ന പെൺകുട്ടി ദർശനത്തിന് എത്തിയത്.
നീലിമലയിൽ നിന്നും കരഞ്ഞ് തളർന്ന് ക്ഷീണിച്ച കുട്ടിയെ ഉദ്യോഗസ്ഥർ മാറി മാറി തോളിയിൽ ഇരുത്തിയാണ് മരക്കൂട്ടത്തിൽ എത്തിച്ചത്. മരക്കൂട്ടത്തിൽ നിന്നും പോലീസിന്റെ വയർലസ് സെറ്റ് വഴി സന്ദേശം കൈമാറിയെങ്കിലും അഞ്ച് മണിക്കൂറോളം കുട്ടിക്കായി ആരും എത്തിയിരുന്നില്ല. തുടർന്ന് DYSP K J വർഗീസ് എന്നവരുടെ സഹായത്തോടെ കുട്ടിയുടെ വല്യച്ചനെ കണ്ടുപിടിച്ച് എക്സൈസ് ഉദ്യോഗസ്ഥർ കുട്ടിയെ പോലിസിന്റെ സാന്നിദ്ധ്യത്തിൽ കൈമാറി.
കുത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിജേഷ് എകെ യുടെ നേതൃത്വത്തിൽ ശബരിമല ഡ്യൂട്ടിക്കെത്തിയ അസി: എക്സൈസ് ഇൻസ്പെക്ടർ കെ.അശോകൻ. പ്രിവന്റ്റീവ് ഓഫിസർ (ഗ്രേഡ്) മാരായ ഷാജി സി.പി, ഷാജി. അളോക്കൻ, ജലീഷ് പി, ജിനേഷ് നരിക്കോടൻ എന്നിവരാണ് കുട്ടിയുടെ രക്ഷകരായത് .
സന്നിദ്ധാനത്തും കർണ്ണാടക സ്വദേശിയായ രക്ഷിതാക്കളെ കൈവിട്ട് പോയ മറ്റൊരു കുട്ടിയേയും എക്സൈസ് ഉദ്യോഗസ്ഥർ സുരക്ഷിതമായി രക്ഷിതാക്കളെ ഏല്പിച്ചു.
ശബരിമലയിൽ കുട്ടികളുമായി ദർശനത്തിന് എത്തുന്ന രക്ഷിതാക്കൾ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി കുട്ടികളുടെ കൈകളിൽ പേരും അഡ്രസ്സും ഫോൺ നമ്പരും അടങ്ങിയ ടാഗ് കെട്ടി ദർശനത്തിന് എത്തേണ്ടതാണ്.