Kerala

പുളിങ്ങോം മഖാം ഉറൂസ് ജനുവരി ഒൻപത് മുതൽ 13 വരെ.

ചെറുപുഴ: പ്രസിദ്ധമായ പുളിങ്ങോം മഖാം ഉറൂസ് ജനുവരി ഒൻപത് മുതൽ 13 വരെ നടക്കും. ഒൻപതിന് രാവിലെ 10ന് താജുൽ ഇസ്ലാം കമ്മിറ്റി പ്രസിഡൻ്റ് കെ. ഷുക്കൂർ പതാക ഉയർത്തും. വൈകുന്നേരം അഞ്ചിന് കടയക്കര പള്ളി സന്ദർശനത്തിന് ഹാശിർ ബാഖവി കൊയിലാണ്ടിയും ദു ആയ്ക്ക് മുഹമ്മദ് നിസാർ ബാഖവി നാലാങ്കേരിയും നേതൃത്വം നൽകും. രാത്രി ഏഴിന് ഉദ്ഘാടന സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ശംസുദ്ദീൻ അൽ ഹസനി മാണിയൂർ മുഖ്യ പ്രഭാഷണം നടത്തും. രാത്രി ഒൻപതിന് മെഗാ ദഫ് മൽസരം.

10ന് ഖത്തം ദുആയ്ക്ക് പാണക്കാട് സയ്യിദ് മുഖ്താർ അലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. രാത്രി എട്ടിന് മജ് ലിസുന്നൂർ ഉദ്ഘാടനം സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കൊയ തങ്ങൾ നിർവ്വഹിക്കും. ഡോ. സാലിം ഫൈസി കൊളത്തൂർ പ്രഭാഷണം നടത്തും. സയ്യിദ് മഹമൂദ് സ്വഫ് വാൻ കോയ തങ്ങൾ നേതൃത്വം നൽകും.

11ന് രാവിലെ 10ന് കുരുടൻചാൽ ശുഹദ മഖ്ബറ സിയാറയ്ക്ക് സ്വാഹാബുദ്ദീൻ യമാനി ലക്ഷദ്വീപ് നേതൃത്വം നൽകും. കൂട്ടുപ്രാർത്ഥനയ്ക്ക് സയ്യിദ് ഹുസൈൻ കോയ തങ്ങൾ അൽഹരി നേതൃത്വം നൽകും. രാത്രി ഏഴിന് സൗഹൃദ സംഗമം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. റാഷിദ് ഗസ്സാലി കൂളിവയൽ മുഖ്യപ്രഭാഷണം നടത്തും. ഫാ. മാത്യു നിരപ്പേൽ, കൊപ്പൽ ചന്ദ്രശേഖരൻ മാസറ്റർ, രാജ് മോഹൻ ഉണ്ണിത്താൻ എംപി, ടി.ഐ. മധുസൂദനൻ എംഎൽഎ, എ.കെ.എം. അഷ്റഫ് എംഎൽഎ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. 12 ന് ഉച്ചയ്ക്ക് ഒരുമണിക്ക് അന്ന ദാനം. രാത്രി ഏഴിന് സനദ് ദാന സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് മു ഈനലി ശിഹാബ് തങ്ങൾ സനദ് ദാനം നിർവ്വഹിക്കും. ശൈഖുനാ പി.പി. ഉമർ മുസ് ലിയാർ കൊയ്യോട് സനദ് ദാന പ്രഭാഷണവും ശൈഖുനാ പി.കെ. അബൂബക്കർ ഫൈസി സ്ഥാന വസ്ത്ര വിതരണവും അബ്ദുൽ അസീസ് അഷ്റഫി പാണത്തൂർ മുഖ്യ പ്രഭാഷണവും ശൈഖുനാ ചെറുമോത്ത് ഉസ്താദ് സമാപന കൂട്ടു പ്രാർത്ഥനയും നടത്തും. 13ന് മൗലിദ് പാരായണത്തോടെ ഉറൂസ് സമാപിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button