സ്തനാർബുദ രഹിത കുടംബം :.ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ബാംഗ്ലൂർ: സമൂഹത്തിൽ വ്യാപകമായി വരുന്ന സ്തനാർബുദം നേരത്തെ തിരിച്ചറിയുന്നതിലൂടെ പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമെന്നിരിക്കെ തിരിച്ചറിയുന്നതിലും ചികിത്സ തേടുന്നതിലുമുള്ള കാലതാമസമാണ് ഇന്ന് കാണുന്ന രീതിയിൽ ഇതിൻ്റെ പാർശ്വ ഫലങ്ങൾ വർധിപ്പിക്കുന്നതെന്ന് പ്രമുഖ കാൻസർ രോഗ വിദദ്ധ ഡോ പി വി അനീന പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ 60 വയസിന് മുകളിൽ പ്രായമുള്ള സ്ത്രീകളിലായിരുന്നു ഇത് കൂടുതൽ കണ്ടിരുന്നതെങ്കിൽ ഇന്നത് 30 വയസിന് മുകളിലുള്ളവരിൽ പോലും വലിയ തോതിൽ കണ്ട് വരുന്നു. സ്വയം പരിശോധനയിലൂടെ തന്നെ ഏറെക്കുറെ തിരിച്ചറിയാൻ കഴിയുന്ന ഒരു രോഗം സാമൂഹിക ബോധവൽക്കരണത്തിൻ്റെ അപര്യാപ്തത കൊണ്ട് മാത്രമാണ് ഇത്രയും വ്യാപകമാവുന്നത്. സ്തനങ്ങളിൽ ഉണ്ടാവുന്ന വേദനയില്ലാത്ത തടിപ്പുകൾക്ക് എത്രയും വേഗം പരിശോധനയിലൂടെ കൃത്യത വരുത്തുന്നതിൻ്റെ പ്രാധാന്യവും ഇത് തന്നെയാണ്. ഡോ അനീന പറഞ്ഞു. എഐകെഎംസിസി ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റി സംഘടിപ്പിച്ച സ്തനാർബുദബോധവൽക്കരണ ക്ലാസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. പ്രസിഡന്റ് ടി ഉസ്മാൻ അധ്യക്ഷത വഹിച്ചു. ജ.സെക്രട്ടറി എംകെ നൗഷാദ് സ്വാഗതം പറഞ്ഞു. വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ ഉദ്ഘാടനം ചെയ്തു. ഡോ. മൂന മുഹമ്മദ് വിദ്യാത്ഥികളുടെ സ്വഭാവ രൂപീകരണത്തിലെ അമ്മമാരുടെ പങ്കിനെ അവതരിപ്പിച്ചു. എസ്ടിസിഎച്ച് പാലിയേറ്റീവ് കെയർ ഡയറക്ടർ ഡോ അമീറലി ആമുഖ ഭാഷണം നടത്തി. മുനീർ ടിസി മുനീർ നന്ദി പറഞ്ഞു.
ഫോട്ടോ നോട്ട്: എഐകെഎംസിസി ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ ഉദ്ഘാടനം ചെയ്യുന്നു..