മട്ടന്നൂർ
ചാവശ്ശേരി കുറുംങ്കുളത്ത് മദ്റസ വിദ്യാർത്ഥിയെ തെരുവ് നായ കടിച്ചു

മട്ടന്നൂർ: ചാവശ്ശേരി കുറുംങ്കളം നൂറുൽ ഹുദ മദ്രസ്സ വിദ്യാർത്ഥിയെ തെരുവ് നായ കടിച്ചു. ഇന്ന് രാവിലെ 8 മണിയോടെയാണ് മദ്റസ വിട്ട് പോകുന്നതിനിടെയാണ് മുഹമ്മദ് സിനാനെ (14) യാണ് നായക്കൂട്ടം കടിച്ച് പരിക്കേൽപ്പിച്ചത്. വയറ്റിലും കൈക്കും കടിയേറ്റു. പരിക്കേറ്റ സിനാനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറുങ്കുളത്തും പരിസരത്തും തെരുവ് നായ പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.