kannur
കുറ്റ്യാട്ടൂർ പഴശ്ശിയിൽ കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു

പഴശ്ശി: കുറ്റ്യാട്ടൂർ പഴശ്ശിയിൽ കാട്ടുപന്നികളുടെ ആക്രമണത്തിൽ വ്യാപക കൃഷിനാശം.
പഴശ്ശിയിലെ ടി ഒ നാരായണൻ കുട്ടിയുടെ കൃഷിയിടത്തിലെ വാഴ, തെങ്ങ്, കവുങ്ങിൻ തൈകളാണ് കഴിഞ്ഞ ദിവസം രാത്രി എത്തിയ കാട്ടുപന്നിക്കൂട്ടം കുത്തി നശിപ്പിച്ചത്.
കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് അംഗം യൂസഫ് പാലക്കലും സംഘവും കൃഷി സ്ഥലം സന്ദർശിച്ചു.