Kerala
കേരളത്തിലെ മദ്രസകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നില്ല; സര്‍ക്കാര്‍ ക്ഷേത്രങ്ങളുടെ പണം എടുക്കുന്നില്ല; നടക്കുന്നത് വ്യാജപ്രചരണമെന്ന് മന്ത്രി പി രാജീവ്

കേരളത്തിലെ മദ്രസകള്‍ക്ക് സംസ്ഥാനം സാമ്പത്തിക സഹായം നല്‍കുന്നുവെന്നതും ക്ഷേത്രങ്ങളുടെ പണം സര്‍ക്കാര്‍ എടുക്കുന്നുവെന്നതും നുണപ്രചാരണമാണെന്ന് മന്ത്രി പി രാജീവ്. ഇക്കാര്യത്തില്‍ വ്യാപക വാജ്യ പ്രചരണമാണ് നടക്കുന്നത്. ഇതു ശരിയല്ലന്നും അദേഹം പറഞ്ഞു. ഇത്തരം പ്രചരണങ്ങള്‍ സമൂഹത്തെ മതത്തിന്റെ പേരില്‍ വിഭജിക്കണമെന്ന ഉദ്ദേശ്യത്തോടെ ദീര്‍ഘകാലമെടുത്ത് വലതുപക്ഷം നിര്‍മ്മിച്ചെടുത്ത നുണകളാണ്. ഇത് തുറന്നുകാണിക്കേണ്ടത് ഓരോ മതനിരപേക്ഷവാദികളുടെയും ഉത്തരവാദിത്തമാണെന്നും അദേഹം പറഞ്ഞു.