kannur
കണ്ണൂരിൽ ഇരിട്ടി ചരൾ പുഴയിൽ രണ്ട് പേരും കേളകം ബാവലി കുണ്ടേരിയിൽ ഒരാളും ആണ് മരിച്ചത്

കണ്ണൂർ: സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ഇന്ന് ആറ് പേർ മുങ്ങി മരിച്ചു. കണ്ണൂർ ജില്ലയിൽ തന്നെ ഇന്ന് മൂന്ന് പേർ മുങ്ങി മരിച്ചു. കേളകം കുണ്ടേരി ആഞ്ഞലി കയത്തിൽ അകപ്പെട്ട യുവാവ് മുങ്ങി മരിച്ചു.നെല്ലിക്കുന്ന് സ്വദേശി ശാസ്‌താംകുന്നേൽ ജെറിൻ ജോസഫ് (27) ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ അകപ്പെടുകയായിരുന്നു.
ഇരിട്ടിക്കടുത്ത് ചരൾ പുഴയിൽ കണ്ണൂർ സ്വദേശികളായ രണ്ടു പേർ മുങ്ങിമരിച്ചു. കണ്ണൂർ കൊറ്റാളിയിലെ വയലിൽകൊല്ലാട്ട് വിൻസന്റ് (42), അയൽവാസി ആൽബിൻ (9) എന്നിവരാണ് മരിച്ചത്.