kannur

കണ്ണൂർ കോർപ്പറേഷൻ മുഖാമുഖം ഇന്ന്

‘കണ്ണൂരിന്റെ വികസന സാധ്യതകൾ’ എന്ന വിഷയത്തിൽ കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ നോർത്ത് മലബാർ ഓഫ് ചേമ്പർ ഓഫ് കൊമേഴ്‌സുമായി സഹകരിച്ച് ഇന്ന് മുഖാമുഖം സംഘടിപ്പിക്കും. വൈകിട്ട് 3.30ന് കണ്ണൂർ ചേമ്പർ ഹാളിൽ നടക്കുന്ന മുഖാമുഖത്തിൽ ജില്ലയിലെ പ്രമുഖ വ്യാപാരി സംഘടനാ പ്രതിനിധികൾ, വ്യവസായികൾ പങ്കെടുക്കും. ജനുവരി 11, 12 തീയ്യതികളിൽ മുണ്ടയാട് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന ഗ്ലോബൽ ജോബ് ഫെയറിന്റെ ഭാഗമായാണ് ചേമ്പറുമായി സഹകരിച്ച് മുഖാമുഖം നടത്തുന്നത്. മേയർ മുസ്‌ലിഹ് മഠത്തിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന മുഖാമുഖത്തിൽ കിയാൽ എംഡി സി ദിനേഷ് കുമാർ, വ്യവസായ വകുപ്പ് കണ്ണൂർ ജില്ലാ ജനറൽമാനേജർ കെ എസ് അജിമോൻ മുഖ്യാതിഥികളാകും. വരുന്ന മുനിസിപ്പൽ കോർപ്പറേഷന്റെ ബജറ്റിലേക്കുള്ള ശ്രദ്ധക്ഷണിക്കൽ കൂടി ചടങ്ങിൽ നടക്കുമെന്ന് മേയർ അറിയിച്ചു. ഡെപ്യൂട്ടി മേയർ പി ഇന്ദിര, സ്ഥിരംസമിതി അധ്യക്ഷർ, ചേമ്പർ സെക്രട്ടറി സി അനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് ചേമ്പർ ഹാളിൽ പ്രമുഖ വ്ളോഗർമാർ പങ്കെടുക്കുന്ന വ്ളോഗേഴ്സ് മീറ്റും നടക്കും. പ്രചരണ ക്യാമ്പയിന്റെ ഭാഗമായി 29നു വൈകിട്ട് അഞ്ചിന് പയ്യാമ്പലം ബീച്ചിൽ മേയറുടെ നേതൃത്വത്തിൽ സായാഹ്ന നടത്തവും ഉണ്ടാകും. ഉദ്യോഗാർഥികൾക്ക് www.kannurglobaljobfair.com വെസ്ബൈറ്റിലൂടെ ഗ്ലോബൽ ജോബ് ഫെയറിനായി രജിസ്റ്റർ ചെയ്യാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button