kannur
മണൽകടത്ത് ലോറിയും ഡ്രൈവറും പിടിയിൽ
പയ്യന്നൂർ.അനധികൃത മണൽകടത്ത് ലോറിയും ഡ്രൈവറേയും പോലീസ് പിടികൂടി. ഡ്രൈവർ പുഞ്ചക്കാട് സ്വദേശി എ. ലൈജു (40) വിനെയാണ് എസ്.ഐ.സി.സനീതും സംഘവും പിടികൂടിയത്.പട്രോളിംഗിനിടെ രാമന്തളി കുന്നരുവിൽ മില്ലിന് സമീപം വെച്ചാണ് കെ.എൽ.10.എ.ജി. 5750 നമ്പർ മഹീന്ദ്ര ടിപ്പറിൽ കടത്തുകയായിരുന്ന പുഴ മണൽ പോലീസ് പിടികൂടിയത്. ലോറിയും മണലും പോലീസ് കസ്റ്റഡിയിലെടുത്തു.