!-- afp header code starts here -->
മട്ടന്നൂർ

അഞ്ചു വയസുകാരൻ ഷോക്കേറ്റു മരിച്ചു

മട്ടന്നൂർ: കോളാരി കുംഭംമൂലയിൽ അഞ്ചു വയസുകാരൻ ഷോക്കേറ്റു മരിച്ചു. കുംഭം മൂല അൽ മുബാറക് ഹൗസിൽ സി.മുഹിയുദ്ദീനാണ് മരിച്ചത്. വീട്ടിലെ ഡെക്കറേഷൻ ബൾബിൽ നിന്നാണ് ഷോക്കേറ്റത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് അപകടം. കുട്ടി ഗ്രിൽസിൽ പിടിച്ചപ്പോൾ ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു. ഉടൻ കൂത്തുപറമ്പ് ഗവ.ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉളിയിൽ മജ്ലിസ് പ്രീ സ്കൂൾ വിദ്യാർഥിയാണ്.
പിതാവ്:ഉസ്മാൻ മഅ്ദനി. മാതാവ്: ആയിഷ. സഹോദരങ്ങൾ:മുസ്ഹിന, മുബഷീറ, മുബാറക്ക്, മുനവിറ, മുസ്ലിഹ്. മൃതദേഹം തലശ്ശേരി ഗവ.ആസ്പത്രിയിൽ. വെള്ളിയാഴ്ച വീട്ടിലെത്തിച്ച് സംസ്ക്കരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button