ഇരിട്ടി

പന്നി ഫാമിൽനിന്നും മലിനജലം ;വീട്ടുകിണർ മലിനമായി

ഇരിട്ടി: സമീപത്തെ പന്നി ഫാമിൽ നിന്നും ഒഴുകിയെത്തുന്ന മലിനജലം മൂലം വീട്ടുകിണർ മലിനമായതായി വീട്ടുകാർ. പായം പഞ്ചായത്തിലെ അളപ്രയിലുള്ള  സുശീൽ ബാബുവിന്റെ വീട്ടിലെ കിണറാണ് മലിനമായത്. മലിനജലം കിണറിൽ ഒഴുകിയെത്തുന്നതിനാൽ ദുർഗന്ധം മൂലം വെള്ളമുപയോഗിക്കാൻ കഴിയാതായതോടെ മൂന്നു മാസമായി വീട്ടുകാർ ദൂരെയുള്ള മറ്റു കിണറുകളെയാണ് ആശ്രയിക്കുന്നത്‌. പഞ്ചായത്തിലും ആരോഗ്യവകുപ്പ് അധികൃതർക്കും പരാതിയൊക്കെ നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ബന്ധപ്പെട്ടവർ ഇടപെട്ട് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ  ഷെഡ്ഡ് കെട്ടി താമസിക്കുവാൻ ഒരുങ്ങുകയാണ് വീട്ടുകാർ.

ഇരിട്ടി അളപ്രയിലെ പന്നിഫാമിലേക്ക് ജനകീയ കർമ്മസമിതിയുടെ നേതൃത്വത്തിൽ മാർച്ച്. പോലീസ് പന്നിഫാമിനു സമീപത്ത് വച്ച് തടഞ്ഞു.

കുടിവെള്ളം മലിനമാക്കുന്ന  പന്നി ഫാമിലേക്ക് ജനകീയ മാർച്ചുമായി കർമ്മ സമിതി

ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന പന്നിഫാം അടച്ചുപൂട്ടുക, ജനങ്ങളുടെ ശുദ്ധവായുവും കുടിവെള്ളവും മലിനമാക്കി പ്രവർത്തിക്കുന്ന പന്നിഫാമിന്റെ പ്രവർത്തനം അവസാനിപ്പിക്കുക, ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഞായറാഴ്ച  ജനകീയ കർമ്മസമിതിയുടെ നേതൃത്വത്തിൽ പായം പഞ്ചായത്തിലെ അളപ്രയിൽ പ്രവർത്തിക്കുന്ന പന്നി ഫാമിലേക്ക് മാർച്ച് നടത്തി. മാർച്ച് പന്നിഫാമിന് സമീപത്ത് വച്ച് പോലീസ് തടഞ്ഞു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഹമീദ് കണിയാട്ടയിൽ മാർച്ച്  ഉദ്ഘാടനം ചെയ്തു. പി. വി. രമാവതി അധ്യക്ഷത വഹിച്ചു. പായം പഞ്ചായത്ത് അംഗം സാജിദ് മാടത്തിൽ,  സിപിഎം ഇരിട്ടി ഏരിയ കമ്മിറ്റിയംഗം കെ. മോഹനൻ, ജനകീയ കർമ്മസമിതി കൺവീനർ വി.കെ. ബാബു, സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button