കാട്ടാന ഭീഷണി ചെറുക്കാൻ അയ്യൻകുന്നിൽ കാപ്പിയും ചെറുനാരകവുമായി കൃഷിവകുപ്പും ഗ്രാമപഞ്ചായത്തും

ഇരിട്ടി: റബറും കശുവണ്ടിയും തേങ്ങയും കുരുമുളകും സമൃദ്ധമായി വിളഞ്ഞ അയ്യൻകുന്നിലെ വനമേഖലയോട് ചേർന്ന കൃഷിയിടങ്ങളിൽ കാട്ടാന ഭീഷണി ചെറുക്കാൻ കാപ്പിയും ചെറുനാരകവും അടക്കമുള്ള പുതുകൃഷി രീതികളുമായി ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും. മലയോരത്തിന് പരിചിതമില്ലാത ചെറുനാരങ്ങയും കാപ്പിയും കൊക്കോയും കൃഷിയിറക്കി കൈവിട്ടുപോയ കാർഷിക സംസ്‌കൃതി പുനസ്ഥാപിക്കാനുള്ള തെയ്യാറെടുപ്പിലാണ് ഇവിടത്തെ ഗ്രാമങ്ങൾ. ആറളം, കൊട്ടിയൂർ വനമേഖലയോടും മാക്കൂട്ടം ബ്രഹ്‌മഗിരി വന്യജീവി സങ്കേതത്തോടും അതിർത്തി പങ്കിടുന്ന പഞ്ചായത്തിൽ കാട്ടാന ഭീഷണി ശക്തമാണ്. കൃഷിയിടങ്ങളിലേക്ക് ഇറങ്ങി ആനക്കൂട്ടം വൻ നാശനഷ്ടം ഉണ്ടാക്കിയതോടെ പ്രദേശത്തെ ഏക്കർ കണക്കിന് കൃഷിയിടം കർഷകർ കൈവിട്ടു.
കർഷകർ കൃഷി ഉപേക്ഷിച്ചതോടെ നേരത്തെ പൊന്നും വിളഞ്ഞ ഭൂമി കാട്ടാനകളുടെ വിഹാര ഭൂമിയായി മാറി. കൃഷിയിടം വനമേഖയ്്ക്ക് സമാനമായതോടെ കാട്ടാന പ്രതിരോധ സംവിധാനങ്ങൾ എല്ലാം തകിടം മറിഞ്ഞു.സ്വകാര്യ വക്തികളുടെ ഭൂമിയിലെ കാട് വെട്ടിതെളിയിക്കാൻ പഞ്ചായത്ത് കർശന നിലപാട് സ്വീകരിച്ചെങ്കിലും ഫലം ഉണ്ടായില്ല.
പഞ്ചായത്തിലെ വാളത്തോട്, ഉരുപ്പുംകുറ്റി, എടപ്പുഴ, പാലത്തുംകടവ്, രണ്ടാംകടവ്, എഴാംകടവ്, കച്ചേരിക്കടവ്, ബാരാപോൾ മേഖലയിലെ ഏക്കർ കണക്കിന് കൃഷി ഭൂമി കാട്ടാന ഭീഷണി മൂലം കർഷകർ കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്. ഇവിടങ്ങളിലെ ഭൂമി വനമേഖലയ്ക്ക് സമാനമായി കാട് വളർന്നു നില്ക്കുകയാണ്. ഇത്തരം ഭൂമിയിൽ വീണ്ടും കൃഷിയിറക്കി കാട്ടാന ഭീഷണി ചെറുക്കാനും നഷ്ടപ്പെട്ടുപോയ കാർഷിക സംസ്‌ക്കാരം തിരിച്ചുപിടിക്കാനുമാണ് അയ്യൻ കുന്ന് ഗ്രാമപഞ്ചായത്ത് കൃഷി ഭവനുമായി ചേർന്ന് പുതു കൃഷി രീതി നടപ്പിലാക്കുന്നത്.
ഇതിന്റെ ഭാഗമായി മേഖലയിലെ 300 ഏക്കറോളം വരുന്ന സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ കാട്ടാനകളെ ആകർഷിക്കാത കൃഷി രീതി പരിചയപ്പെടുത്തുന്നത്. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ സഹായത്തോടെ കാപ്പിയും കൊക്കോയും ചെറുനാരങ്ങയും പരീക്ഷിക്കാനുള്ള തീരുമാനം.
പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2700ഓളം ചെറുനാരങ്ങ തെകളും 15000കൊക്കോ തൈകളും പതിനായിരത്തോളം കാപ്പി തൈകവിതരണം ചെയ്യും. ഇത്തരം കൃഷികൾ കാട്ടാന നശിപ്പിക്കില്ലെന്ന വിശ്വാസത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ പറഞ്ഞു. കാപ്പിതൈ വിതരണവും നടീലിന്റെയും പഞ്ചായത്ത് തല ഉദ്ഘാടനം മുരിക്കിൻ കരിയിൽ നടത്തി. 267000 ലക്ഷം രൂപ വകയിരുത്തി 550 ഓളം കർഷകരിലൂടെ ആണ് ഒന്നാം ഘട്ടം പദ്ധതി നടപ്പിലാക്കുന്നത്. അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് കെ. സി. ചാക്കോ മാസ്റ്റർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസുകുഞ്ഞ് തടത്തിൽ ,മേഴ്‌സി മരിയ ടീച്ചർ അംഗങ്ങളായ ഷിബോ അഗസ്റ്റിൻ , അനീഷ് കെ പോൾ, ബിന്ദു ഷാജി കൃഷി അസിസ്റ്റന്റ് സുമേഷ് ,ജോണി വയലാ മണ്ണിൽ എന്നിവർ പങ്കെടുത്തു.



