ജലാഞ്‌ജലി -നീരുറവിൽ പദ്ധതി ; പേരാവൂരിലൊരുങ്ങുന്നത് വൻ വികസനം

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹരിതകേരളം മിഷൻ നേതൃത്വത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ പദ്ധതിയിൽ “ജലാഞ്‌ജലി-നീരുറവ്” സമഗ്ര വികസന പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു.
സംസ്ഥാനത്ത് ആദ്യമായി മണ്ണ് ജല സംരക്ഷണത്തിന് പേരാവൂർ ബ്ലോക്കിൽ തയ്യാറാക്കിയ “ജലാഞ്‌ജലി” പദ്ധതി നടപ്പിലാക്കുന്നതിനായി തൊഴിലുറപ്പ് മിഷന്റെ നീരുറവ് പദ്ധതിയുമായി കൂട്ടിയോജിപ്പിച്ചാണ് സമഗ്ര വികസനത്തിനുള്ള പ്രവർത്തനം ആരാഭിച്ചത്.
ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമ പഞ്ചായത്തിലും വെക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള ഏകദിന ക്യാമ്പ് ഡിസംബർ 16 ന് കണിച്ചാറിൽ തുടങ്ങും. 17 ന് കോളയാട്, 18 ന് കൊട്ടിയൂർ, 19 ന് കേളകം, 20 ന് പേരാവൂർ, 23 ന് മാലൂർ, 24 ന് മുഴക്കുന്ന് എന്നിവിടങ്ങളിലെ പഞ്ചായത്ത് ഹാളിലാണ് അപേക്ഷ സ്വീകരിക്കുക
പകൽ 10.30 മുതൽ വൈകിട്ട് 4.30 വരെ ബ്ലോക്ക് പഞ്ചായത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരും ഹരിതകേരളം -ശുചിത്വ മിഷൻ ജീവനക്കാരും പഞ്ചായത്ത് ഭരണസമിതിയുടെ സഹായത്താലാണ് ക്യാമ്പ് സജ്ജമാക്കുക.കിണർ റീചാർജ്, സോക്ക് പിറ്റ്, കമ്പോസ്റ്റ് പിറ്റ്, കുളം എന്നിവ പൊതുവിഭാഗങ്ങൾക്കും തീറ്റപ്പുൽ-അസോള കൃഷി എന്നിവയും ആട്ടിൻ കൂട്, തൊഴുത്ത്, കഴിക്കൂട്, കിണർ, കക്കൂസ് നിർമാണങ്ങൾക്ക് എസ് സി /എസ് ടി / ലൈഫ് ഗുണഭോക്താവ് എന്നിവർക്കും അപേക്ഷ നൽകാം.
തൊഴിലുറപ്പ് കാർഡും, തൻ വർഷത്തെ ഭൂനികുതി, വീട്ടുനികുതി, റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുമായാണ് ക്യാമ്പിൽ എത്തേണ്ടത്.