kannur
ജയിലിൽ അക്രമം കാണിച്ച റിമാന്റ് പ്രതിക്കെതിരെ കേസ്

കണ്ണൂർ ജയിലിൽ വെച്ച് ദിനചര്യകൾക്കായി പുറത്തിറക്കിയ റിമാന്റ് പ്രതി ജയിൽ ജീവനക്കാരെ ചീത്ത വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഓഫീസിന്റെ ഗ്ലാസു തകർക്കുകയും ചെയ്തുവെന്ന പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. കണ്ണൂർ സബ് ജയിൽ സൂപ്രണ്ട് പി.ഉണ്ണികൃഷ്ണൻ നൽകിയ പരാതിയിലാണ് റിമാന്റ് പ്രതി വേങ്ങാട് മടപ്പുരച്ചാൽ ഹൗസിലെ ബിജു (45) വിനെതിരെ പോലീസ് കേസെടുത്തത്. ചൊവ്വാഴ്‌ച വൈകുന്നേരമാണ് പരാതിക്കാസ്‌പദമായ സംഭവം ജയിൽ ജീവനക്കാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി ജയിൽ ഓഫീസിന്റെ ഗ്ലാസുകളും തകർത്തതായ പരാതിയിലാണ് കേസ്.