kannur

പഴയങ്ങാടി ബോട്ട് ടെർമിനലിന്റെ അലങ്കാരത്തൂണുകൾ അപകടാവസ്ഥയിൽ

പഴയങ്ങാടി∙ മലബാർ റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായി പഴയങ്ങാടി പുഴയിൽ മൂന്നര കോടി രൂപ ചെലവിൽ നിർമിച്ച ബോട്ട് ടെർമിനലിന്റെ   കരിങ്കൽ നിർമിത അലങ്കാരത്തൂണുകൾ ഇളകി തുടങ്ങി. പലതും പുഴയിലേക്ക്  പൊട്ടിവീണ അവസ്ഥയാണ്. കരിങ്കൽ നിർമിതമായ  ചില തൂണുകളെ താങ്ങി നിർത്തുന്ന കോൺക്രീറ്റും  ഇളകിയ നിലയിലാണ്.  അലങ്കാരത്തൂണുകളുടെ  അപകടാവസ്ഥ മനസ്സിലാക്കാതെ തൂണുകളിൽ ചാരി നിന്നാൽ വൻ അപകടത്തിന് വഴിയൊരുക്കും.  ബന്ധപ്പെട്ട അധികൃതർ ബോട്ട് ടെർമിനലിന്റെ സുരക്ഷ ഉറപ്പ് വരുത്താൻ വേണ്ട നടപടി എടുക്കണം എന്നാണ് ആവശ്യം.2020 ഒക്ടോബർ  22നാണ് ബോട്ട് ടെർമിനൽ  മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തത്. എന്നാൽ നാളിതുവരെയായി ബോട്ട്  സർവീസ് ആരംഭിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button