!-- afp header code starts here -->
കോഴിക്കോട്

ശബരിമല തീര്‍ത്ഥാടകർ സഞ്ചരിച്ച ബസ് അഴുക്ക് ചാലിൽ കുടുങ്ങി; അപകടം ഉണ്ടായത് താമരശ്ശേരി ചുരത്തിൽ

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ശബരിമല തീര്‍ത്ഥാടകർ സഞ്ചരിച്ച ബസ് അഴുക്ക് ചാലിൽ കുടുങ്ങി. ചുരം ഒന്നാം വളവിനും, രണ്ടാം വളവിനും ഇടക്ക് ചിപ്പിലി തോടിന് സമീപമാണ് അപകടം ഉണ്ടായത്. കർണാടക മാണ്ഡ്യയിൽ നിന്നുള്ള സംഘമാണ് ബസ്സിൽ ഉണ്ടായിരുന്നത്. അപകടത്തില്‍ ആർക്കും പരുക്കില്ല. ഹൈവേ പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും ഗതാഗത നിയന്ത്രണവും നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button