kannur
കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റായി അഡ്വ കെ കെ രത്നകുമാരി തിരഞ്ഞെടുക്കപ്പെട്ടു
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിലെ അഡ്വ. കെ കെ രത്നകുമാരിയെ തിരഞ്ഞെടുത്തു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ പി പി ദിവ്യ സ്ഥാനമൊഴിഞ്ഞതോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിലെ ജൂബിലി ചാക്കോയെ 7ന് എതിരെ 16 വോട്ടുകള്‍ക്കാണ് രത്നകുമാരി പരാജയപ്പെടുത്തിയത്. വോട്ടെടുപ്പില്‍ നിന്ന് പി പി ദിവ്യ വിട്ടു നിന്നു.