മട്ടന്നൂർ
ശ്രീലങ്കൻ എയർലൈൻസിൻ്റെ വിമാനം അടിയന്തിരമായി കണ്ണൂരിലിറക്കി

മട്ടന്നൂർ: കൊളംബോയിൽ നിന്ന് ദമാമിലേക്ക് പോകുന്ന ശ്രീലങ്കൻ എയർലൈൻസ് വിമാനം അടിയന്തിരമായി കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കി. യാത്രക്കാരിക്ക് ദേഹാസ്സ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ശനിയാഴ്ച രാത്രി 8.20 ന് വിമാനം അടിയന്തിരമായി കണ്ണൂരിൽ ഇറക്കിയത്. യാത്രക്കാരിയെ പിന്നീട് മട്ടന്നൂരിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി. തുടർന്ന് ഇന്ധനം നിറച്ച ശേഷം രാത്രി 11.40 ഓടെ വിമാനം ദമാമിലേക്ക് തിരിച്ചു.