kannur

പി.പി. ദിവ്യയെ കണ്ണൂർ സർവകലാശാല സെനറ്റിൽ നിന്നും പുറത്താക്കണം; ഗവർണർക്ക് കത്ത്

കണ്ണൂർ ∙ കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിനുത്തരവാദിയെന്ന് ആരോപിക്കപ്പെടുന്ന പി.പി. ദിവ്യയെ കണ്ണൂർ സർവകലാശാല സെനറ്റിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് സെനറ്റ് അംഗം ഡോ. ഷിനോ പി. ജോസ് നിയമന അധികാരിയായ വൈസ് ചാൻസലർക്കും ചാൻസലറായ ഗവർണർക്കും കത്തയച്ചു.

കണ്ണൂർ സർവകലാശാല റെഗുലർ സെനറ്റ് മീറ്റിങ് ഡിസംബർ 23ന് നിശ്ചയിച്ച സാഹചര്യത്തിൽ പ്രമേയങ്ങൾ അവതരിപ്പിക്കുവാനോ ചോദ്യങ്ങൾ ചോദിക്കുവാനോ നിലവിൽ അയോഗ്യയായ ദിവ്യയ്ക്ക് അവകാശമില്ല. നിലവിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന പദവി ഉപയോഗിച്ച് സെനറ്റ് അംഗമായ ദിവ്യ പദവി രാജിവച്ചതോടെ അയോഗ്യയായി മാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button