മട്ടന്നൂർ

പാചക തൊഴിലാളികൾക്ക് വേണ്ടി പാചക മത്സരം സംഘടിപ്പിച്ചു .

പൊതു വിദ്യാഭ്യാസ വകുപ്പ് നൂൺ മീൽ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സ്കൂൾ പാചക തൊഴിലാളികൾക്ക് വേണ്ടി പാചക മത്സരം സംഘടിപ്പിച്ചു . മട്ടന്നൂർ ഉപജില്ല തല മൽസരം എം.ടി എസ് ജി യുപി സ്കൂളിൽ മട്ടന്നൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ സുഗതൻ  ഉൽഘാടനം ചെയ്തു .പാചക വിദഗ്ദൻ , ന്യൂട്രീഷ്യൻ ഉൾപ്പെടുന്നവർ വിധികർത്താക്കളായിരുന്നു. സമാപനത്തിൽ മട്ടന്നൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.കെ രവീന്ദ്രൻ , HM ഫോറം സെക്രട്ടറി പി കെ അനിൽ കുമാർ എന്നിവർ  വിജയികൾക്കും പങ്കാളികൾക്കും സമ്മാനവിതരണം നടത്തി .  ഉപജില്ലാ നൂൺ മീൽ ഓഫീസർ എ ജി .കനകമണി സെക്ഷൻ ക്ലർക്കുമാരായ ഷിനിത .കെ  രജിഷ .പി എന്നിവർ നേത്യത്വം നൽകി. മട്ടന്നൂർ ഫുഡ് സേഫ്റ്റി ഓഫീസർ ഷോണിമ .പി , സംഘടനപ്രതിനിധികളായ സി. മുരളീധരൻ , കെ. വി  രാധാകൃഷ്ൻ , പി.എം ശ്രീലീന , സി. ജയചന്ദ്രൻ പി വി സഹീർ BRC പ്രതിനിധികളായ പ്രീജിത്ത് , സുരേഷ് എന്നിവർ സംസാരിച്ചു.
മൽസര വിജയികൾ :
ഒന്നാം സ്ഥാനം : സീത ടി എ (മേറ്റടി എൽ പി സ്കൂൾ)
രണ്ടാം സ്ഥാനം : യശോദ കെ (കാനാട് എൽ പി സ്കൂൾ)
മൂന്നാം സ്ഥാനം : ഷീബ ടി (ജി വി എച്ച്‌ എസ് എസ് എടയന്നൂർ)
സർട്ടിഫിക്കറ്റ് ലഭിച്ചവർ :
1 –  കെ രജിത (തെരൂർ മാപ്പിള എൽ പി സ്കൂൾ) , 2 – റീന കെ (വേങ്ങാട് സൗത്ത് യു പി സ്കൂൾ) , 3 – കെ. തങ്കമണി (കെ.പി.സി. എച്ച് എസ് എസ് പട്ടാനൂർ) , 4 – ഉണ്ണികൃഷ്ണൻ വി (പൊറോറ യു പി സ്കൂൾ), 5 – ശാന്തമ്മ പി കെ (കാര എൽ പി സ്കൂൾ)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button