ഇരിട്ടി

കൂട്ടുപുഴയിൽ 45 ഗ്രാം എം ഡി എം എ യു മായി മുണ്ടേരി സ്വദേശിയായ യുവാവ് അറസ്റ്റിൽ

ഇരിട്ടി: കൂട്ടുപുഴയിയിൽ പോലീസിന്റെ വാഹന പരിശോധനക്കിടെ 45 ഗ്രാം എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ. കണ്ണൂർ   മുണ്ടേരിയിലെ ഗൗരിഷ് (24) ആണ് അറസ്റ്റിലായത്.  ഇരിട്ടി പ്രിൻസിപ്പൽ എസ് ഐ കെ. ഷറഫുദ്ധീൻ്റെ നേതൃത്വത്തിലുള്ള പോലീസും   കണ്ണൂർ റൂറൽ ജില്ലാ പോലീസ്  മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് കൂട്ടുപുഴ അതിർത്തിയിൽ നടത്തിയ  വാഹന പരിശോധനക്കിടെയാണ് ഇയാൾ മാരക മയക്കുമരുന്നായ എം ഡി എം എ യു മായി പിടിയിലാകുന്നത്. കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button