!-- afp header code starts here -->
Kerala

വിപണിയില്‍ ഉള്ളി വില കുതിക്കുന്നു

സവാള വില ഉയര്‍ന്ന് നില്‍ക്കുന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. ഇപ്പോള്‍ തന്നെ ഉയര്‍ന്ന് നില്‍ക്കുന്ന വില ദീപാവലിയോടനുബന്ധിച്ച്‌ ഇനിയും ഉയരുമോ എന്നാണ് സര്‍ക്കാരിനെ സംബന്ധിച്ച്‌ ആശങ്ക ഉയര്‍ത്തുന്നത്. ഉത്സവ സീസണില്‍ സവാള വില ഉയര്‍ന്നാല്‍ അത് ജനരോഷത്തിന് കാരണമാകുമെന്നതില്‍ സംശയമില്ല.

ചില്ലറ വിപണിയില്‍ സവാള വില നിലവില്‍ കിലോയ്ക്ക് 60 മുതല്‍ 80 രൂപ വരെയാണ്. ദീപാവലി വരെ ഉയര്‍ന്ന വില തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ പ്രധാന സവാള ഉത്പാദക സംസ്ഥാനങ്ങളില്‍ കനത്ത മഴ പെയ്തതാണ് വില വര്‍ദ്ധനവിന് പ്രധാന കാരണം. മഴ കാരണം വിളവ് നശിച്ചതും വിതരണം തടസ്സപ്പെട്ടതുമാണ് വില വര്‍ധനയിലേക്ക് നയിച്ചത്. സവാളക്ക് പുറമേ തക്കാളി, ഭക്ഷ്യ എണ്ണ എന്നിവയുടെ വിലയും വര്‍ദ്ധിച്ചിട്ടുണ്ട്. ഒമ്ബത് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇവയുടെ വില.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button