
കണ്ണൂർ എഡിഎം ആയിരുന്ന കെ. നവീൻ ബാബുവിൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തപ്പെട്ട മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യാൻ പോലീസ് വിമുഖത കാട്ടുന്നതിൽ പ്രതിഷേധിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ ദിവ്യയെ പ്രതീകാത്മകമായി അറസ്റ്റ് ചെയ്ത് യുവമോർച്ച. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷന് മുന്നിലാണ് യുവമോർച്ച വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. കണ്ണൂർ പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ റിലിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.



