!-- afp header code starts here -->
കോഴിക്കോട്

‘കപ്പലില്‍ തീപിടിക്കാന്‍ സാധ്യതയുള്ള അപകടകരമായ കാര്‍ഗോ, ജീവനക്കാരില്‍ ഇന്ത്യക്കാരില്ല’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അരുണ്‍കുമാര്‍

കോഴിക്കോട് ബേപ്പൂരിന് സമീപമായി അപകടത്തില്‍പ്പെട്ട കപ്പലില്‍ നാല് തരത്തിലുള്ള അപകടകരമായ ചരക്കുകളാണുള്ളതെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അരുണ്‍കുമാര്‍ പി. തീപിടിക്കാന്‍ സാധ്യതയുള്ള അപകടകരമായ കാര്‍ഗോ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സാധാരണ എല്ലാ കപ്പലുകളിലും ഇതുപോലെ അപകടകരമായ ഗുഡ്‌സ് ഉണ്ടാകും. വിഷയത്തില്‍ കോസ്റ്റ്ഗാര്‍ജുമായി ചേര്‍ന്ന് ഏകോപിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബേപ്പൂര്‍ തുറമുഖത്തെയും സജ്ജമാക്കിയിട്ടുണ്ട് – അദ്ദേഹം വ്യക്തമാക്കി.

കൊളമ്പോയില്‍ നിന്ന് ബോംബെയ്ക്ക് അടുത്തുള്ള നവ ഷവാ തുറമുഖത്തേക്ക് പുറപ്പെട്ട കണ്ടെയ്‌നര്‍ കപ്പലാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. 22 ക്രൂ ആണ് ഉണ്ടായിരുന്നത്. ഇന്ത്യക്കാര്‍ ആരും ഇല്ല എന്നാണ് വിവരം. ചൈനീസ്, മ്യന്‍മര്‍, ഇന്തോനേഷ്യന്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ക്രൂവിന്റെ ഭാഗമായുള്ളവര്‍.

അതേസമയം, കൂടുതല്‍ നേവി കപ്പലുകള്‍ ദുരന്തസ്ഥലത്തേക്ക് പുറപ്പെട്ടുവെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. ഐഎന്‍എസ് സത്‌ലജ് പുറപ്പെട്ടു.
ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ എല്ലാ സജീവിക്കരണവുമായാണ് കപ്പല്‍ നീങ്ങുന്നത്.

ബേപ്പൂരില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളോടും തയ്യാറായി ഇരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഐഎന്‍എസ് സൂറത്ത് സംഭവസ്ഥലത്ത് എത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button