സന്നദ്ധ രക്‌തദാന ക്യാമ്പ് നടത്തി
മട്ടന്നൂർ: ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എച്ച്എൻസി ആശുപത്രി, ഇരിക്കൂർ ടൗൺ ടീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ
കണ്ണൂർ ബിഎംഎച്ച് ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ, എച്ച്എൻസി ആശുപത്രിയിൽ വെച്ചു നടത്തിയ സന്നദ്ധ രക്‌തദാന ക്യാമ്പ് എസ്.ഐ കെ വി സത്യനാഥൻ ഉദ്ഘാടനം ചെയ്തു. എച്ച് എൻസി എക്സിക്യൂട്ടീവ് ഡയറക്ടർ ഷിജാസ് മംഗലാട്ട് അധ്യക്ഷത വഹിച്ചു
ബി എൻ എച്ച് ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ: റോഷൻ ചന്ദ്രൻ ബോധവൽക്കരണ ക്ലാസ്സ് എടുത്തു. സലീം വാഫി നെല്ലൂന്നി, ഇരിക്കൂർ കെപി അബ്ദുൽ അസീസ് മാസ്റ്റർ, യുപി അബ്ദുൽറഹ്‌മാൻ, ബിപി നലീഫ ടീച്ചർ, കെ കെ ഷഫീഖ്, ബിന്ദു ബാലകൃഷ്ണൻ , പി സാജിദ് ,കെ കെ ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.. എച്ച് എൻസി പി ആർ ഒ റാഫി പാറയിൽ സ്വാഗതവും ബിഡികെ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ അൻസാർ ഉളിയിൽ നന്ദിയും പറഞ്ഞു.
ബിഡികെസംസ്ഥാന രക്ഷാധികാരി നൗഷാദ് ബയക്കാൽ, സംസ്ഥാന സെക്രട്ടറി സജിത്ത് വിപി, ഷിജി മാമ്പ, ജാബിർ, ആഷിഖ്, പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ ശാഹുൽ ഹമീദ്, എന്നിവർ നേതൃത്വം നൽകി.