kannur
പണം വെച്ച് ചീട്ടുകളി; എട്ടു പേർ പിടിയിൽ

ഇരിട്ടി: പണം വെച്ച്ചീട്ടുകളിക്കുകയായിരുന്ന എട്ടു പേർ പിടിയിൽ.ചട്ടുംകരി മട്ടിണിയിലെ കാ യന്തടത്തിൽ ഷാജി (47), എടയപ്പാറ വീട്ടിൽ റെജി (49), കോളിത്തട്ടിലെ പി.അനിക്കുട്ടൻ (49), എൻ.എം.രാജു (60), പി. എസ്.രമേശൻ(49), മട്ടിണി അറബിയിലെ എൻ.പി.ബിനീഷ് (51), നെച്ചിയാട്ട് ഹൗസിൽ കുര്യാക്കോസ് (64), എ.ആർ.ബിനു (41) എന്നിവരെയാണ് എസ്.ഐ.എം.രാജീവനും സംഘവും പിടികൂടിയത്.ഇന്നലെ ഉച്ചക്ക് 2.30 മണിയോടെ മട്ടിണിയിലെ കശുമാവിൻ തോട്ടത്തിൽ വെച്ചാണ് ചീട്ടുകളി സംഘം പിടിയിലായത്. കളിസ്ഥലത്ത് നിന്നും 3320 രൂപയും പോലീസ് കണ്ടെടുത്തു