മട്ടന്നൂർ
ദേശാഭിമാനി ലേഖകന് നേരെ പോലീസ് അതിക്രമം : പ്രസ് ഫോറം പ്രതിഷേധിച്ചു
ദേശാഭിമാനി ലേഖകന് നേരെ പോലീസ് അതിക്രമം : പ്രസ് ഫോറം പ്രതിഷേധിച്ചു

മട്ടന്നൂർ : മട്ടന്നൂർ പോളിടെക്നിക് യൂനിയൻ തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ ദേശാഭിമാനി ലേഖകൻ ശരത്ത് പുതുക്കുടിയെ പോലീസ് മർദ്ദിച്ച് കസ്റ്റഡിയിലെടുത്തതിൽ മട്ടന്നൂർ പ്രസ് ഫോറം പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് വിദ്യാർത്ഥി സംഘടന പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായപ്പൊൾ പൊലീസ് ഇടിവണ്ടിയിലേക്ക് വിദ്യാർത്ഥി നേതാക്കളെ പിടിച്ച് കയറ്റി മർദിക്കുന്നത് ഫോട്ടോ എടുക്കുന്നതിൽ പ്രകോപിതരായ പോലീസുകാരാണ് ശരതിനെ കയ്യേറ്റം ചെയ്ത് കസ്റ്റഡിയിലെടുത്തത്.പത്രലേഖകനാണെന്ന് പറഞ്ഞിട്ടും വെറുതെ വിടാതെ പോലീസ് അക്രമിച്ചതിൽ മട്ടന്നൂർ പ്രസ് ഫോറം പ്രതിഷേധിച്ചു. കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.