ഇരിട്ടി
ഇരിട്ടി ഇക്കോ പാർക്ക് ജില്ലയിലെ ആദ്യ ഹരിത ടൂറിസം കേന്ദ്രം

ഇരിട്ടി:ഹരിത ടൂറിസത്തിൻ്റെ ഭാഗമായി ഹരിത കേരളം മിഷൻ തെരഞ്ഞെടുത്ത ഹരിത ടൂറിസം കേന്ദ്രങ്ങളിൽ ജില്ലയിലെ ആദ്യ ഹരിത ടൂറിസം കേന്ദ്രമായി പായം പഞ്ചായത്ത് പെരുമ്പറമ്പിലെ ഇരിട്ടി ഇക്കോ പാർക്കിനെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ പ്രഖ്യാപിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി.രജനി അധ്യക്ഷത വഹിച്ചു.ഹരിത കേരളം മിഷൻ ജില്ല റിസോഴ്സ‌് പേഴ്‌സൺ ജയപ്രകാശ് പന്തക്ക പദ്ധതി വിശദീകരണം നടത്തി.