india
പരിക്കേറ്റ് ചികിത്സ തേടി എത്തിയവർ ആശുപത്രിക്കുള്ളിൽ ഡോക്ടറെ വെടിവെച്ചു കൊന്ന ശേഷം രക്ഷപ്പെട്ടു

ഡൽഹി: പരിക്കേറ്റ് ചികിത്സ തേടി ആശുപത്രിയിലെത്തിയവർ ഡോക്ടറെ വെടിവെച്ചു കൊന്നു. ഡൽഹിയിലെ ജയ്പൂർ ഏരിയയിലൽ കാളിന്ദി കുഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വ്യാഴാഴ്ച രാവിലെയായിരുന്നു നടക്കുന്ന കൊലപാതകം നടന്നത്.
കാളിന്ദി കുഞ്ചിലെ നിമ ആശുപത്രിയിലാണ് പരിക്കുകളോടെ രണ്ട് പേർ ചികിത്സ തേടിയെത്തിയത്. ഇവരെ ജീവനക്കാർ പരിചരിച്ച് ആവശ്യമായി ചികിത്സ നൽകി. ഇതിന് ശേഷം ഡോക്‌ടറെ കാണമെന്ന് ആവശ്യപ്പെടുകയായിരുന്നുയ. തുടർന്ന് ഡോക്ടറുടെ ക്യാബിനിൽ കയറിയ ഇരുവരും പൊടുന്നനെ തോക്കെടുത്ത് വെടിയുതിർത്തു എന്നാണ് റിപ്പോർട്ടുകൾ. ഡോക്‌ടർ തൽക്ഷണം മരിച്ചു.