ഇരിട്ടി
ഇരിട്ടി നഗരത്തിൽ ഇന്ന് മുതൽ ഗതാഗത പരിഷ്കരണം

ഇരിട്ടി: നഗരത്തിൽ ഒക്ടോബർ 1 മുതൽ ഗതാഗത പരിഷ്കരണം നിലവിൽ വരും. ഇതിൻ്റെ ഭാഗമായി നഗരത്തിലെ പാർക്കിംങ് ഏരിയകളും ബസ്‌വേകളും ഓട്ടോ – ടാക്സി സ്റ്റാൻഡുകളും സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാക്കുന്നതിനായി നഗരസഭയുടെയും പോലിസിൻ്റെയും ഗതാഗത വകുപ്പിൻ്റെയും ട്രേഡ് യൂണിയൻ സംഘടനകളുടെയും വ്യാപാരികളുടെയും നേതൃത്വത്തിൽ തിങ്കളാഴ്ച്ച ന്സംയുക്ത പരിശോധന നടത്തി.
നഗരത്തിലെ അംഗീകൃത പാർക്കിംങ് ഏരിയയിൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന അംഗീകൃത സമയം അര മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്. പാർക്കിംഗ് നിയമം തെറ്റിക്കുന്ന വാഹന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് നിർദ്ദേശം. ദീർഘനേരം പാർക്കിംഗ് ചെയ്യുന്ന വാഹനങ്ങൾക്കായി ഇരിട്ടി ടൗണിൽ വിവിധ സ്ഥലങ്ങളിലായി പാർക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.