Kerala

കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മകൾക്ക് ഇന്ന് രണ്ടാണ്ട്; വെങ്കലപ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്യും

കണ്ണൂർ: കോടിയേരിയെന്ന നേതാവിന്‍റെ ശൂന്യതയ്ക്ക് സിപിഎമ്മിൽ വലിപ്പമേറുമ്പോഴാണ് അദ്ദേഹത്തിന്‍റെ ഓർമദിനം എത്തുന്നത്. സഖാവ് ഇല്ലാത്ത പോരായ്മ അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ് ഒട്ടേറെപ്പേർ ഇപ്പോഴും വിളിക്കുന്നുവെന്ന് പറയുന്നു ഭാര്യ വിനോദിനി ബാലകൃഷ്ണൻ. കോടിയേരിയുടെ ഓർമയ്ക്കായി വീട്ടുമുറ്റത്ത് തയ്യാറാക്കിയ വെങ്കലപ്രതിമ,  ഇന്ന് മുഖ്യമന്ത്രി അനാച്ഛാദനം ചെയ്യും.

കോടിയേരി കടന്നുപോയതിന്‍റെ രണ്ടാണ്ട്. മറവിയിലേക്ക് പോകാത്ത ചിരി. ഓർമകൾ സമ്പന്നമാക്കുന്ന വീട്ടിൽ ഇത്തവണ നേതാവിന്‍റെ വെങ്കലപ്രതിമയും. സ്മരണകൾ അടയാളപ്പെടുത്തിയാലും മാഞ്ഞുപോകുന്നില്ല വേദനകൾ. സഖാക്കൾക്കും കോടിയേരില്ലാ കാലം വലിയ ശൂന്യത. പ്രതിസന്ധികളുടെ വേലിയേറ്റങ്ങളെ എളുപ്പം തടുത്ത നേതാവില്ലായ്മ. കോടിയേരിയുടെ ഫോണിലേക്ക് ഇപ്പോളും വരുന്ന വിളികൾ പറയും. ജീവിതവും മരണവും അവസാന യാത്രയും അന്തരീക്ഷത്തിലിന്നും. കത്തിത്തീരാത്ത വിവാദങ്ങളിലും. വിനോദിനി അതറിയുന്നില്ല,പറയുന്നില്ല. കോടിയേരിയെ ഇഷ്ടത്തോടെ കണ്ട പുഷ്പന്‍റെ വേർപാടിന് പിന്നാലെയാണ് ഓർമദിനം. തലശ്ശേരിയിൽ അതേ കിടപ്പിൽ സഖാവിനെ കാണാനത്തെിയ പുഷ്പൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button