സിനാന്റെ സ്വപ്നം യാഥാർത്ഥ്യമാകും: പി കെ കുഞ്ഞാലിക്കുട്ടി

മട്ടന്നൂർ : ജനാധിപത്യ സംരക്ഷണം ഇന്ന് കേരളത്തിന് അനിവാര്യമായി വന്നിരിക്കുകയാണ് എന്നും യുഡിഎഫ് സംവിധാനത്തിൽ മാത്രമേ അത് നിലനിൽക്കുകയുള്ളൂ എന്നും കാലം തെളിയിക്കുകയാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി .നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മരണപ്പെട്ട ചാവശ്ശേരിയിലെ സിനാൻ കണ്ട സ്വപ്നം യുഡിഎഫിലൂടെ യാഥാർത്ഥ്യമാകും എന്നും കേരളജനതയ്ക്ക് എൽഡിഎഫിൽ നിന്നുള്ള ഒരു മോചനം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യുഡിഎഫ് നിർമിച്ച സിനാൻ സ്വപ്നഭവന താക്കോൽദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂർ മണ്ഡലത്തിൽ പത്തൊമ്പതാം മൈലിൽ വച്ച് തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്റർ പതിക്കുന്നതിനിടെ ഇലക്ട്രിക് പോസ്റ്റിൽ നിന്നും ഷോക്കേറ്റാണ് ചാവശ്ശേരി സ്വദേശി യൂത്ത് ലീഗ് പ്രവർത്തകൻ സിനാൻ മരണപ്പെടുന്നത്.സിനാന്റെ കുടുംബത്തിനായി യുഡിഎഫിന്റെ നേതൃത്വത്തിൽ 40 ലക്ഷം രൂപയോളം ചിലവഴിച്ചാണ് വീട് നിർമ്മിച്ചു നൽകിയത്.അഡ്വ. സണ്ണി ജോസഫ് എം എൽ എ അധ്യക്ഷനായി. അഡ്വ അബ്ദുൾ കരീം ചേലേരി, കെ ടി സഹദുള്ള, ഇബ്രാഹിം മുണ്ടേരി, ചന്ദ്രൻ തില്ലങ്കേരി , എം എം മജീദ് ,അഡ്വ. ഫിലിപ്പ്, കെ വേലായുധൻ, ഒമ്പാൻ ഹംസ, ഇ പി ഷംസുദീൻ, പി കെ ജനാർധനൻ, നസീർ നല്ലൂർ, പി എ നസീർ , സി സി നസീർ ഹാജി, എം പി അബ്ദു റഹ്മാൻ, വി പി റഷീദ്, കെ വി രാമചന്ദ്രൻ സംസാരിച്ചു.