മരണനിരക്ക് 97%, മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരാത്ത അപൂർവ്വ രോഗം: കേരളത്തിൽ 2 പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് 2 പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ടു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
തിരുമല സ്വദേശിനി ചിത്ര(37), മുള്ളുവിള സ്വദേശിനി ശരണ്യ(27) എന്നിവരാണ് മെഡിക്കൽ ന്യൂറോ വാർഡിൽ പ്രത്യേക നിരീക്ഷണത്തിലുള്ളത്. നിലവിൽ ചികിത്സയിലുള്ള മൂന്നുപേരുടെ ആരോഗ്യനില തൃപ്തികരമാണ്.
നേരത്തെ നാവായിക്കുളം സ്വദേശിയായ പ്ലസ്ടു വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കേരളത്തിൽ ഈ വർഷം രോഗബാധ സ്ഥിരീകരിക്കപ്പെട്ടത് 19 പേരിലാണ്. ഇതിൽ 15 പേർ രോഗമുക്തി നേടി.
അമീബിക് മസ്തിഷ്ക ജ്വരം കെട്ടിക്കിടക്കുന്ന വെള്ളവുമായി ഇടപഴകുന്നവർക്ക് (കുളിക്കുക,നീന്തുക) ഉണ്ടാകുന്ന വളരെ അപൂർവ്വമായ രോഗമാണ്. ഈ രോഗം ഉണ്ടാകുന്നത് നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ്.
ഇത് 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണ്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഇത് പകരില്ല